പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയാറാക്കാമെന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. എന്നാൽ പയറിന്റെ ഈ ഗുണങ്ങൾ അറിയാവുന്നവർ ആരോക്കെയുണ്ട്?
അമിത വണ്ണം കുറയ്‌ക്കാന്‍
പച്ചപ്പയര്‍ ഒരോ ഇഞ്ച് നീളത്തില്‍ പൊട്ടിച്ചെടുത്ത് അല്‍പം വെളിച്ചെണ്ണയില്‍ പാകപ്പെടുത്തി എടുക്കുന്ന മെഴുക്കുപുരട്ടിയും ഉപ്പേരിയും വളരെ സ്വാദിഷ്‌ടവും ആരോഗ്യദായകങ്ങളുമാണ്. അമിതവണ്ണം കുറയ്‌ക്കുന്നതിനായി ഡയറ്റിംങ് ശീലമാക്കുന്നവര്‍ക്ക് ഊണിന് പകരം ഇത്തരം വിഭവങ്ങള്‍ ധാരാളമായി ഉപയോഗിക്കാവുന്നതാണ്. ശരീരവണ്ണം കൂടുകയില്ല. പോഷകാംശങ്ങള്‍ ശരീരത്തിന് ലഭിച്ച് വയറു നിറഞ്ഞ സംതൃപ്‌തിയോടെ ജീവിക്കാം. പയര്‍ പൊട്ടിച്ചെടുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, തുടങ്ങിയവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പാകം ചെയ്‌ത് പാകത്തിന് ഉപ്പും ചേര്‍ത്ത് തയാറാക്കുന്ന ഇന്‍സ്‌റ്റന്റ് പയറുപ്പേരി 'ബാച്ചിലേഴ്‌സ് സ്‌പെഷല്‍' വിഭവമാണ്.

സമ്പൂര്‍ണ ആരോഗ്യത്തിന്
പച്ചപ്പയര്‍ ചെറുകഷ്‌ണങ്ങളായി വെള്ളത്തില്‍ തിളപ്പിച്ച് തയ്യാറാക്കാവുന്ന സൂപ്പ് പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. പയര്‍മണിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിത്തിനെ സംരക്ഷിക്കുന്ന പച്ച ഉറയിലടങ്ങിയിരിക്കുന്ന ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും വളരെ പോഷസമ്പുഷ്‌ടമാണ്. ഇവയെ പൊതുവേ ഊര്‍ജ ഗണങ്ങളായ ആന്റി ഓക്‌സിഡന്‍സുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
പച്ചപയര്‍ ഒരോ ഇഞ്ച് നീളത്തില്‍ പൊട്ടിച്ചെടുത്ത് ചെറുതായി വേവിച്ച് ഉണക്കി സൂക്ഷിക്കുന്ന പയര്‍ കൊണ്ടാട്ടം കേട്‌കൂടാതെ മാസങ്ങളോളം സൂക്ഷിക്കുവാനും ഏതുസമയത്തും വറുത്തുപയോഗിക്കാവുന്നതുമായ ഇഷ്‌ടഭോജനമാണ്. സാധരണക്കാരന്റെ ആരോഗ്യ സംരക്ഷണത്തില്‍ പച്ചപ്പയര്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിനാലും ദുര്‍മേദസ് ഇല്ലാതാക്കുന്നതിനാലും പച്ചപയര്‍ ആര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

ലാഭകൃഷി
കുറഞ്ഞ സമയം കൊണ്ട് നല്ല വിളവെടുക്കുവാന്‍ കഴിയുന്നതിനാലും കൂടിയ പരിചരണം ആവശ്യമില്ലാത്തതിനാലും പയര്‍ കൃഷി ലാഭകരമാണ്. ഇത് നമ്മുടെ നാട്ടില്‍ ധാരാളമായി ചെയ്‌ത് വരുന്നുണ്ട്. കൃത്രിമ വളങ്ങളും കീടനാശിനികളുടെ അമിത ഉപയോഗം പയറിനേയും പിടികൂടിയിട്ടുണ്ട്. എല്ലാ പച്ചക്കറിയിലും എന്നപോലെ പയറിന്റെയും സുരക്ഷ നമ്മള്‍ ഉറപ്പ് വരുത്തണം. ജൈവകൃഷിരീതിയില്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

courtesy : Mangalam
No comments:
Post a Comment