ശരീരത്തിലടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ പുറന്തള്ളി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഡീടോക്‌സിഫിക്കേഷന്‍. ഈ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചില പാനീയങ്ങള്‍ സഹായിക്കും. അത്തരം ചില കൂട്ടുകളെ പരിചയപ്പെടാം.
തേന്‍, ചെറു നാരങ്ങ, വെളുത്തുള്ളി
തേനും ചെറുനാരങ്ങയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന പാനീയം വിഷാംശങ്ങളെ പുറംതള്ളുന്നതിന് പുറമെ ശരീരത്തില്‍ അടിഞ്ഞു നില്‍ക്കുന്ന കൊഴുപ്പിനേയും പുറംതള്ളുന്നു.
ചെറുനാരങ്ങയും മധുരനാരങ്ങയും
അമിത ഭാരം ഒഴിവാക്കാന്‍ ഏറ്റവും നല്ല ഔഷധമാണ് ചെറുനാരങ്ങയും മധുരനാരങ്ങയും ചേര്‍ത്തുള്ള പാനീയം. ഇതിന് പുറമെ ചെറുനാരങ്ങ കൊഴുപ്പ് കുറയ്ക്കാനും മധുരനാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി യും ഫൈബറും ആരോഗ്യകരമായ ശരീരത്തിന് ഉത്തമമാണ്.
ഗ്രീന്‍ ടീയും ചെറുനാരങ്ങയും
ക്ഷീണം മാറ്റാനും ശരീരത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഏറ്റവും നല്ല ഔഷധമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേര്‍ത്ത മിശ്രിതം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
No comments:
Post a Comment