sunburn and health affects (സൂര്യ താപവും ആരോഗ്യ പ്രശ്നങ്ങളും )

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതത്തേുടര്‍ന്ന് ശരീരത്തിന്‍െറ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും യഥാസമയം ചികിത്സിച്ചില്ളെങ്കില്‍ മരണംവരെയും സംഭവിക്കുന്ന അവസ്ഥയാണ് യാണ് സൂര്യാഘാതം അല്ളെങ്കില്‍ ഹീറ്റ് സ്ട്രോക് എന്ന് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
ശരീരതാപനില വളരെയധികം ഉയര്‍ന്നും (103 F.ന് മുകളില്‍) ശരീരം വറ്റിവരണ്ട് ചുവന്ന് ചൂടായനിലയിലും കാണുന്നതോടൊപ്പം നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പും ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍, തുടര്‍ന്നുണ്ടാവുന്ന അബോധാവസ്ഥ എന്നിവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാണ്.
യഥാസമയം ശരിയായചികിത്സ ലഭിച്ചില്ളെങ്കില്‍ മരണം വരെ സംഭവിക്കാവുന്നതാണ്. അതിനാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
സൂര്യാതപത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് ശരീരതാപശോഷണം. കനത്തചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദം മുതലായ മറ്റു രോഗമുള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്. കൂടാതെ, കൊച്ചുകുട്ടികളിലും അമിതവണ്ണമുള്ളവരിലും അപകടസാധ്യത കൂടുതലാണ്.
ശക്തിയായ വിയര്‍പ്പ്, ക്ഷീണം, തലവേദന, തലകറക്കം, വിളര്‍ത്തശരീരം, പേശീവലിവ്, ഓക്കാനം, ഛര്‍ദി, ബോധംകെട്ടുവീഴുക തുടങ്ങിയവയാണ് ശരീരതാപശോഷണത്തിന്‍െറ പ്രാരംഭലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്ഥ, വേഗത്തിലുള്ളതും ശക്തി കുറഞ്ഞതുമായ നാഡിമിടിപ്പ്, ശ്വസനനിരക്ക് വധിക്കുക തുടങ്ങിയവയും അനുഭവപ്പെടാം. ശരിയായരീതിയില്‍ ചികിത്സിച്ചില്ളെങ്കില്‍ രോഗാവസ്ഥ തീവ്രമാവുകയും സൂര്യാഘാതത്തിന്‍െറ അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നതാണ്.
 നേരിട്ട് വെയില്‍ ഏല്‍ക്കുന്ന മുഖം കഴുത്തിന്‍െറ പിന്‍വശം, കൈകളുടെ പുറംഭാഗം, നെഞ്ചിന്‍െറ പുറംഭാഗം എന്നീ ശരീരഭാഗങ്ങളില്‍ വെയിലേറ്റ് ചുവന്ന് തടിക്കുകയും തുടര്‍ന്ന് വേദനയും പൊള്ളലും ഉണ്ടാകുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് തീപൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഡോക്ടറെ കണ്ട് ചികിത്സയെടുക്കേണ്ടതാണ്.
കൂടുതല്‍സമയം വെയിലത്ത് ചെലവഴിക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണം. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ വെയിലത്തുനിന്ന് മാറിനില്‍ക്കുകയും തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുകയും കൈകാലുകളും മുഖവും കഴുകുകയും പറ്റുമെങ്കില്‍ കുളിക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കാതിരിക്കാനും എത്രയുംപെട്ടെന്ന് ഡോക്ടറെക്കണ്ട് ചികിത്സയെടുക്കുകയും വേണം.
കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമാണ് ഇതുണ്ടാകുന്നത്. കൈകാലുകളിലും ഉദരപേശികളിലുമാണ്  കൂടുതലായി പേശീവലിവ് അനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് വെയിലേല്‍ക്കാതെ തണുപ്പുള്ള സ്ഥലത്തേക്ക് മാറേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക. കുറച്ച് സമയത്തിനുശേഷവും ആശ്വാസം തോന്നുന്നില്ലെങ്കിൽ  ഡോക്ടറെ കാണണം.





4800 year old human fossil in Taiwan

പുരാവസ്തു ഗവേഷകര്‍ 4800 വര്‍ഷം പഴക്കമുള്ള മനുഷ്യഫോസില്‍ കണ്ടത്തെി. മധ്യ തായ്വാനിലെ തായ്ചുങ് മേഖലയിലെ ശ്മശാന ഭൂമി കുഴിച്ചപ്പോഴാണ്  കൈക്കുഞ്ഞിനെ കൈകളിലേന്തിയ അമ്മയുടെ ഫോസില്‍ കണ്ടത്തെിയത്. ഖനനം ചെയ്തപ്പോള്‍ ഇവിടെനിന്ന് നിരവധി പുരാവസ്തുക്കള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും അദ്ഭുതാവഹമായത് ഈ ഫോസിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പുറത്തെടുത്തപ്പോള്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെല്ലാം സ്തബ്ധരായി. എന്തിനാണ് അമ്മ കുഞ്ഞിന്‍െറ മുഖത്തേക്ക് നോക്കിയിരിക്കുന്നതെന്നായിരുന്നു അവരുടെ ചിന്തയെന്ന് തായ്വാനിലെ നരവംശശാസ്ത്ര വകുപ്പ് ക്യുറേറ്റര്‍ ചു വീ ലീ പറഞ്ഞു. 2014 മേയില്‍ തുടങ്ങിയ ഖനനം ഇപ്പോഴാണ് പൂര്‍ത്തിയായത്. ഫോസിലിന്‍െറ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ്ങാണ് ഉപയോഗപ്പെടുത്തിയത്.




Courtesy : Madhyamam

The Floating Villa

Dubai : ദുബായിയിൽ കടലിൽ പൊങ്ങികിടക്കുന്ന വെള്ളത്തിനടിയിൽ കിടപ്പുമുറികളും മറ്റു സൗകര്യങ്ങളും ഉള്ള അത്യാഡംബര രമ്യ ഹർമങ്ങൾ വിലപനക്ക് . ദ വേള്‍ഡ് അയലന്‍ഡ്‌സില്‍ ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് മേഖലയില്‍ ആദ്യ 'ഫ്‌ളോട്ടിങ് സീ ഹോഴ്‌സ്' നിര്‍മാണം പൂര്‍ത്തിയായി.

മൂന്നുനില വീടിന്റെ മാതൃകയിലുള്ള ബോട്ടുകളാണ് ഫ്‌ളോട്ടിങ് സീ ഹോഴ്‌സുകള്‍. എന്നാല്‍, ഇവ സഞ്ചാര യോഗ്യമായിരിക്കില്ല. ഏറ്റവും താഴെയുള്ള നില വെള്ളത്തിന് അടിയിലായിരിക്കും. ഒരു നില ജലനിരപ്പിലും മുകളില്‍ മറ്റൊന്നും ഉണ്ട്. ഒരു വീട്ടില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫ്‌ളോട്ടിങ് വില്ലയിലുമുണ്ട്. ഒരു കിടപ്പുമുറിയും കുളിമുറിയും വെള്ളത്തിനടിയിലെ തട്ടില്‍ ആയിരിക്കും.
അതുകൊണ്ടുതന്നെ ആഴിക്കടിയിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു കിടന്നുറങ്ങാം. അടുക്കളയും ഊണ്‍മുറിയും ലിവിങ് ഏരിയയും രണ്ടാംനിലയിലാണ്. മുകളിലെ നിലയില്‍ ഒരു ഒരു കിടപ്പുമുറിയും അടുക്കളയും ഉണ്ട്. 

Courtesy : mathrubhumi