Dubai : ദുബായിയിൽ കടലിൽ പൊങ്ങികിടക്കുന്ന വെള്ളത്തിനടിയിൽ കിടപ്പുമുറികളും മറ്റു സൗകര്യങ്ങളും ഉള്ള അത്യാഡംബര രമ്യ ഹർമങ്ങൾ വിലപനക്ക് . ദ വേള്‍ഡ് അയലന്‍ഡ്‌സില്‍ ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് മേഖലയില്‍ ആദ്യ 'ഫ്‌ളോട്ടിങ് സീ ഹോഴ്‌സ്' നിര്‍മാണം പൂര്‍ത്തിയായി.
മൂന്നുനില വീടിന്റെ മാതൃകയിലുള്ള ബോട്ടുകളാണ് ഫ്‌ളോട്ടിങ് സീ ഹോഴ്‌സുകള്‍. എന്നാല്‍, ഇവ സഞ്ചാര യോഗ്യമായിരിക്കില്ല. ഏറ്റവും താഴെയുള്ള നില വെള്ളത്തിന് അടിയിലായിരിക്കും. ഒരു നില ജലനിരപ്പിലും മുകളില്‍ മറ്റൊന്നും ഉണ്ട്. ഒരു വീട്ടില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫ്‌ളോട്ടിങ് വില്ലയിലുമുണ്ട്. ഒരു കിടപ്പുമുറിയും കുളിമുറിയും വെള്ളത്തിനടിയിലെ തട്ടില്‍ ആയിരിക്കും.
അതുകൊണ്ടുതന്നെ ആഴിക്കടിയിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു കിടന്നുറങ്ങാം. അടുക്കളയും ഊണ്‍മുറിയും ലിവിങ് ഏരിയയും രണ്ടാംനിലയിലാണ്. മുകളിലെ നിലയില്‍ ഒരു ഒരു കിടപ്പുമുറിയും അടുക്കളയും ഉണ്ട്.
Courtesy : mathrubhumi
No comments:
Post a Comment