Courtesy : Madhyamam
4800 year old human fossil in Taiwan
പുരാവസ്തു ഗവേഷകര്‍ 4800 വര്‍ഷം പഴക്കമുള്ള മനുഷ്യഫോസില്‍ കണ്ടത്തെി. മധ്യ തായ്വാനിലെ തായ്ചുങ് മേഖലയിലെ ശ്മശാന ഭൂമി കുഴിച്ചപ്പോഴാണ് കൈക്കുഞ്ഞിനെ കൈകളിലേന്തിയ അമ്മയുടെ ഫോസില്‍ കണ്ടത്തെിയത്. ഖനനം ചെയ്തപ്പോള്‍ ഇവിടെനിന്ന് നിരവധി പുരാവസ്തുക്കള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും അദ്ഭുതാവഹമായത് ഈ ഫോസിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പുറത്തെടുത്തപ്പോള്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെല്ലാം സ്തബ്ധരായി. എന്തിനാണ് അമ്മ കുഞ്ഞിന്‍െറ മുഖത്തേക്ക് നോക്കിയിരിക്കുന്നതെന്നായിരുന്നു അവരുടെ ചിന്തയെന്ന് തായ്വാനിലെ നരവംശശാസ്ത്ര വകുപ്പ് ക്യുറേറ്റര്‍ ചു വീ ലീ പറഞ്ഞു. 2014 മേയില്‍ തുടങ്ങിയ ഖനനം ഇപ്പോഴാണ് പൂര്‍ത്തിയായത്. ഫോസിലിന്‍െറ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ്ങാണ് ഉപയോഗപ്പെടുത്തിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment