അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ ലോകമെമ്പാടും പരിചയപ്പെടുത്തിയത് ചൈനീസ് റസ്റ്റാറന്‍റുകളാണെങ്കിലും ഈവസ്തു പുരാതനകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നത് ജപ്പാന്‍കാരാണ്. കടല്‍പ്പായല്‍കൊണ്ട് ഉണ്ടാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായിരുന്നു. ഈ സൂപ്പിന്‍െറ രുചിയുടെ രഹസ്യംതേടി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. 1908ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലിലെ രുചിഘടകത്തെ വേര്‍തിരിച്ചെടുത്തത്.
കടല്‍പ്പായയിലുണ്ടായിരുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് പ്രകൃതിദത്തമായതിനാല്‍ രുചി വര്‍ധിപ്പിക്കുമെന്നല്ലാതെ മറ്റു ദോഷങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍, ഇന്ന് നമുക്കു ലഭിക്കുന്ന അജ്നാമോട്ടോ തികച്ചും ഒരു രാസസംയുക്തമാണ്. ഷുഗര്‍സീറ്റ് എന്ന ഒരുതരം മധുരക്കിഴങ്ങിലെയും മൊളാസസ് എന്ന കരിമ്പിന്‍ചണ്ടിയിലെയും ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ളൂട്ടാണിലേയും രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് വന്‍കിട ഫാക്ടറികളില്‍ എം.എസ്. ജി നിര്‍മിക്കുന്നത്.
നാലുതരം രുചികളാണ് മനുഷ്യന്‍െറ നാക്കിന് തിരിച്ചറിയാന്‍ കഴിയുന്നത് എന്നായിരുന്നു ആദ്യകാലത്തെ ധാരണ. മധുരം, പുളി, ഉപ്പ്, കയ്പ്പ് എന്നിവ. എന്നാല്‍, പിന്നീട് നടന്ന ഗവേഷണങ്ങളുടെ ഫലമായി ഉമാമി പേരില്‍ അഞ്ചാമതൊരു രുചികൂടിയുണ്ടെന്ന് കണ്ടത്തെി.
തക്കാളി, ചില കടല്‍വിഭവങ്ങള്‍ എന്നിവയില്‍നിന്നാണ് ഈ അഞ്ചാമനെ കണ്ടത്തെിയത്. പ്രഫസര്‍ കികുനായി ഇക്കെഡതന്നെയാണ് ഈ രുചിയും ഗവേഷണം നടത്തിക്കണ്ടത്തെിയത്. നാവിന്‍െറ ഈ ഉമാമി രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനുള്ള അജ്നാമോട്ടോയുടെ കഴിവാണ് അതിനെ രുചികളുടെ രാജാവാക്കി മാറ്റിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പുറത്ത് എം. എസ്ജിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. ഒരു ശതമാനത്തില്‍ കൂടുതല്‍ ഈ രാസവസ്തു ഒരാഹാരത്തിലും ഉപയോഗിക്കാന്‍ പാടില്ല എന്നും നിയമം പറയുന്നു. എന്നാല്‍, ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇന്ന് നമുക്ക് പാക്കറ്റിലും ടിന്നുകളിലുമായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നതാണ് യാഥാര്‍ഥ്യം.
courtesy: madhyamam
The Facts and News Around You
വീട്ടമ്മമാരുടെ ആരോഗ്യം തകരുന്ന വഴികള്‍
ഭര്‍ത്താവിനോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ഒരസുഖം വന്നാല്‍ ചികിത്സ തേടാനും പരിചരിക്കാനും ഒരു വീട്ടമ്മ കാണിക്കുന്ന താല്‍പര്യം അവര്‍ സ്വന്തം കാര്യത്തില്‍ കാണിക്കാറില്ല. ആരോടും പറയാതെ തന്‍െറ ആരോഗ്യപ്രശ്നങ്ങള്‍ സഹിച്ചും ചികിത്സ നീട്ടിവെച്ചും അവര്‍ വീട്ടിലെ കാര്യങ്ങള്‍ മുടങ്ങാതെ നോക്കുന്നു. ഒടുവില്‍ സഹിക്കവയ്യതാവുമ്പോഴാണ് മിക്കപ്പോഴും ഡോക്ടറുടെ അടുത്തത്തെുന്നത്.
തവിടും ഇലക്കറികളും ചക്കയും മാങ്ങയും കാച്ചിലും ചേമ്പും പോലുള്ള ഭക്ഷണവസ്തുക്കള്‍ ധാരാളം കഴിച്ചിരുന്ന അര്‍ധ പട്ടിണിയുടെ പഴയകാലങ്ങളെ അപേക്ഷിച്ച് സമൃദ്ധമായ തീന്‍മേശകള്‍ക്ക് മുന്നിലിരിക്കുന്ന വീട്ടമ്മമാരിലാണ് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ കാണുന്നത്. അതിന് ഒന്നിലധികം കാരണങ്ങളുണ്ട്. മുമ്പ് അളവില്‍ കുറവായിരുന്നുവെങ്കിലും കഴിച്ചിരുന്ന ഭക്ഷണം പോഷകങ്ങളടങ്ങിയവയായിരുന്നു. കൂടാതെ വീട്ടുജോലികളിലൂടെയും ചെറിയ കൃഷിപ്പണികളിലൂടെയും നടത്തത്തിലൂടെയും ആവശ്യത്തിന് ശാരീരിക വ്യായാമവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ പോഷകങ്ങളേക്കാള്‍ രുചിക്ക് മുന്‍ഗണന നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് നാം കഴിക്കുന്നത്. വറുത്തതും പൊരിച്ചതും മൈദയും പഞ്ചസാരയും ക്രിത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവ്സും കൊഴുപ്പും അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ നമ്മുടെ ഭക്ഷണസംസ്കാരത്തെ കീഴടക്കിക്കഴിഞ്ഞു.
ഫ്രിഡ്ജുകള്‍ വ്യാപകമായതോടെ പഴകിയ ഭക്ഷണങ്ങളും നമ്മുടെ മെനുവില്‍ ഉള്‍പ്പെട്ടുതുടങ്ങി. വലിയൊരു വിഭാഗം അടുക്കളകളും ഭക്ഷണം പാചകം ചെയ്യുന്നതിന് പകരം പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ ചൂടാക്കി വിളമ്പുന്ന കേന്ദ്രങ്ങളായി മാറുകയാണ്. വ്യായാമത്തിന്‍െറ കാര്യത്തിലും തികഞ്ഞ അലസതയാണ് നമ്മുടെ സമൂഹം പുലര്‍ത്തുന്നത്. വീട്-വാഹനം-ഓഫീസ്-വീണ്ടും വീട് എന്നിങ്ങനെയാണ് പൊതുവെ ദൈനംദിന ജീവിതത്തിന്‍െറ ശൈലി. ശരീരത്തിന് അത്യന്താപേക്ഷിതമായ നടത്തമെന്ന ശീലം നാം എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. മിക്സിയും ഗ്രൈന്‍ററും കറി പൗഡറുകളും ഗ്യാസ് അടുപ്പും പാചകം എളുപ്പമാക്കുകയും വാഷിംഗ്മെഷീനും വാക്വം ക്ളീനറും മറ്റും അലക്കും വീട്ടുജോലികളും ഏറ്റെടുക്കുകയും ചെയ്തതോടെ വീട്ടമ്മമാര്‍ക്ക് ചെറിയ തോതിലെങ്കിലും ലഭിച്ചിരുന്ന വ്യായാമവും ഇല്ലാതായി. ചുരുക്കത്തില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ആരോഗ്യം താഴേക്ക് പോകുകയാണ് ചെയ്തത്. സ്ത്രീകളില്‍ ജീവിതശൈലീരോഗങ്ങളും ഈ അടുത്തകാലത്തായി കൂടുതലാണ്്. ഇവയില്‍ കൂടുതലായി കണ്ടുവരുന്ന മൂന്ന് രോഗങ്ങളെറിച്ചറിയുന്നത് നല്ലതാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍
ഒരുകാലത്ത് പുരുഷനെ മാത്രം ബാധിക്കുന്ന രോഗമായി കണക്കാക്കിയിരുന്ന ഹൃദ്രോഗം ഇന്ന് ഏറ്റവും അപകടകരമാവുന്നത് സ്ത്രീകളിലാണ്.പുരുഷന്മാരില്‍ കാണുന്ന ലക്ഷണങ്ങളൊന്നും പലപ്പോഴും സ്ക്രള്‍ക്കുണ്ടാവാറില്ല എന്നതാണ് ഇതിന് കാരണം. നെഞ്ചുവേദന പോലുമില്ലാതെയാണ് സ്ത്രീകളില്‍ ഹൃദയാഘാതം സംഭവിക്കുന്നത്. ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ എന്നിങ്ങനെ നിസ്സാരമായി നാം തള്ളിക്കളയുന്ന ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളാവാനും മതി.
പ്രമേഹം, രക്തത്തില്‍ കൊളസ്ട്രാള്‍, അമിതവണ്ണം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയും ഹൃദ്രോഗത്തിന് കാരണമാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണാണ് സ്ത്രീകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ പുതിയ ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്‍െറ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നു. ഇതാണ് ഹൃദ്രോഗത്തിന് സാധ്യതയേറാന്‍ കാരണം.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുകയും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ വൈദ്യസഹായം തേടുകയുമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍.

സ്തനാര്‍ബുദം
ഇന്ന് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്തനാര്‍ബുദം. സ്തനത്തിലുണ്ടാകുന്ന മുഴകള്‍, ആകൃതിയിലും തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കല്‍, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം എന്നിവയാണ് രോഗത്തിന്‍െറ പ്രധാനലക്ഷണങ്ങള്‍. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ രോഗസാധ്യത ഏറെയാണെങ്കിലും അടുത്ത കാലത്തായി പ്രായവ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നുണ്ട്.

നേരത്തെ ആര്‍ത്തവം ആരംഭിച്ചവര്‍, വൈകി ആര്‍ത്തവ വിരാമം ഉണ്ടായവര്‍, ഒരിക്കലും പാലൂട്ടാത്തവര്‍, കുറഞ്ഞകാലം പാലൂട്ടിയവര്‍, 30 വയസ്സിനുശേഷം ആദ്യമായി ഗര്‍ഭിണികളായവര്‍, ഗര്‍ഭിണികളാവാത്തവര്‍, തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍, ആര്‍ത്ത വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവര്‍ എന്നിവക്ക് പുറമെ അടുത്തബന്ധുക്കളില്‍ ഈ രോഗം വന്നവരിലും സ്തനാര്‍ബുദം പിടിപെടാനുള്ള സധ്യത കൂടുതലാണ്. രോഗ സാധ്യതയുള്ളവര്‍ സ്ഥിരമായി സ്വയം പരിശോധനനടത്തി പ്രശ്നം തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സയും പുര്‍ണ രോഗശാന്തിയും എളുപ്പമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും രണ്ടോ മൂന്നോ ഘട്ടത്തിന് ശേഷമാണ് രോഗം കണ്ടത്തെുന്നത്. ഇത് ചികിത്സ സങ്കിര്‍ണമാക്കുകയും സ്തനം നീക്കം ചേയ്യേണ്ട അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
സ്ത്രീകളിലെ അസ്ഥിക്ഷയം
സ്ത്രീകളില്‍ സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്‍െറ അഭാവമാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറാസിസിന് കാരണം. ഈസ്ട്രജന്‍െറ അഭാവത്തില്‍ അസ്ഥികോശങ്ങളെ ആഗിരണംചെയ്യുന്ന ഓസ്റ്റിയോ ക്ളാസ്റ്റുകള്‍ സജീവമാകുന്നതുകൊണ്ടാണിത്. അണ്ഡാശയം നീക്കംചെയ്തവരിലും ആര്‍ത്തവവിരാമമത്തെിയ സ്ത്രീകളിലും കൂടുതലായി അസ്ഥിക്ഷയമുണ്ടാകുന്നതിന്‍െറ കാരണവും ഇതുതന്നെ.

അസ്ഥികളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യത്തിന്‍െറ ആഗിരണത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജീവകം ഡി. സൂര്യപ്രകാശത്തിന്‍െറ സഹായത്താല്‍ ചര്‍മം ഉല്‍പ്പാദിപ്പിക്കുന്ന ജീവകം ഡി ലഭിക്കണമെങ്കില്‍ നന്നായി വെയിലേല്‍ക്കണം. എന്നാല്‍, വീട്ടില്‍നിന്ന് ഓഫീസിലേക്കും ഓഫീസില്‍നിന്നു വീട്ടിലേക്കും പായുന്ന ഉദ്യോഗസ്ഥകള്‍ക്ക് ഇതിന് കഴിയാറില്ല. ഫ്ളാറ്റുകളിലും വീടുകളിലും നിന്ന് പുറത്തിറങ്ങാതെ കഴിയേണ്ടിവരുന്ന പ്രായമേറിയ സ്ത്രീകള്‍ക്കും വെയില്‍കൊള്ളാത്തതുമൂലമുള്ള വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകാം.
പൊതുവെ ലക്ഷണങ്ങള്‍ കുറവായതു കൊണ്ട് ഈ രോഗം വളരെ വൈകിയാണ് പലരും കണ്ടത്തെുന്നത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ അസ്ഥിക്ഷയം നിര്‍ണയിക്കുന്ന പരിശോധനകള്‍ നടത്തി ആവശ്യമെങ്കില്‍ ചികിത്സതേടേണ്ടതാണ്. അതിനായി അസ്ഥിസാന്ദ്രത (Bone muniral Denstiy) അളക്കുന്ന പരിശോധനയായ ഡെക്സാ സ്കാന്‍ (DEXA Scan) അടക്കമുള്ള ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കാത്സ്യവും വിറ്റമിന്‍ ഡിയും പ്രോട്ടീനുമടങ്ങിയ സന്തുലിതാഹാരം കഴിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാനമാര്‍ഗം. ഇതിനായി പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മീന്‍, ബീന്‍സ്, അണ്ടിവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
courtesy: madhyamam
ഇന്നവേഷന്‍ ഹബ്ബ്- ശാസ്ത്രരഹസ്യങ്ങളിലേക്ക് വഴിതുറന്ന്
ശാസ്ത്രലോകത്ത് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് വരൂ. അവിടെ നിങ്ങള്‍ക്കായി ലോകോത്തര സംവിധാനങ്ങളോടെ ഇന്നവേഷന്‍ ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഇവിടെ ശാസ്ത്രജ്ഞനാകാം. ദേശീയ ഇന്നവേഷന്‍ കൗണ്‍സിലിന്‍െറ സഹായത്തോടെ ശാസ്ത്രാഭിരുചിയുള്ളവരില്‍ നൂതനാശയങ്ങള്‍ വികസിപ്പിക്കാനും പുതിയ പഠനങ്ങള്‍ തയാറാക്കാനുമാണ് ഒരുകോടി മുതല്‍ മുടക്കില്‍ 3000 ച. അടി വിസ്തീര്‍ണത്തില്‍ ഇന്നവേഷന്‍ ഹബ് തയാറാക്കിയിട്ടുള്ളത്.
ശാസ്ത്രമേഖലയെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കും ഹബ്ബിലത്തെി ആശയങ്ങള്‍ പങ്കുവെക്കാം. ആശയങ്ങള്‍ കടലാസില്‍ എഴുതി ഹബ്ബിന് മുന്നിലെ ‘ഐഡിയ ബോക്സി’ലിട്ടാല്‍ മതി. ആശയങ്ങള്‍ പ്രാവര്‍ത്തികമാണെന്നും അത്തരമൊരു കണ്ടുപിടിത്തത്തിന് സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടാല്‍ ഹബ്ബിലെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും നിങ്ങളെ ബന്ധപ്പെടും. കണ്ടുപിടിത്തത്തിന് ആവശ്യമായ ഉപകരണങ്ങളും പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ സൗകര്യങ്ങളും നല്‍കും. പൂര്‍ത്തിയാകുന്ന പദ്ധതിയുടെ പേറ്റന്‍റും ലഭിക്കും. ഒരു സയന്‍റിഫിക് ഓഫിസറുടെ കീഴില്‍ നാല് എന്‍ജിനീയര്‍മാരാകും പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
‘ലോകത്ത് കാണുന്ന പ്രധാന കണ്ടുപിടിത്തങ്ങളൊന്നും ശാസ്ത്രം ഗഹനമായി പഠിച്ചവരില്‍നിന്ന് ഉണ്ടായതല്ല. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരങ്ങള്‍ സൈക്ക്ള്‍ വര്‍ക്ക്ഷോപ് ജീവനക്കാരായിരുന്നു. അതുപോലെ നമ്മള്‍ അറിയാത്ത നല്ല ആശയങ്ങളുള്ളവര്‍ നമുക്കിടയിലുണ്ടാകും. അവര്‍ക്ക് പക്ഷേ പണവും സൗകര്യങ്ങളുമുണ്ടാകില്ല. ഇതെല്ലാം ഇന്നവേഷന്‍ ഹബ്ബിലൂടെ ലഭിക്കും - ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് പറയുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഹബ് രൂപവത്കരിക്കുന്നത്. കഴിഞ്ഞ മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ കാലത്ത് ദേശീയ ഇന്നവേഷന്‍ കൗണ്‍സില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അനുവദിച്ച രണ്ട് ഹബ്ബുകളിലൊന്നാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലുള്ളത്. കമ്പ്യൂട്ടറില്‍ രൂപകല്‍പന ചെയ്യുന്നവയുടെ മാതൃക നിര്‍മിക്കാനുള്ള സൗകര്യം, വിവിധ വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന വിഡിയോകള്‍, അതിനൂതന ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍, സ്മാര്‍ട്ട് ക്ളാസ് റൂം എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാല്‍ സമൃദ്ധമാണ് ഇന്നവേഷന്‍ ഹബ്.

Tea Tasting & foot wear designing career (വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം)
ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ശേഷം ഒരേരീതിയിലേക്കുള്ള കരിയര്‍മേഖലയിലേക്ക് തിരിയുന്നതാണ് പതിവുശീലം. വ്യത്യസ്തത പരീക്ഷിക്കാന്‍ നാം എപ്പോഴും ഭയക്കും. ജോലിസുരക്ഷിതത്വവും സാമ്പത്തികബാധ്യതയും വിലങ്ങുതടിയാവുമ്പോള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന തൊഴില്‍രംഗങ്ങളിലേക്ക് നാം ചെന്നുചേരുന്നു. അവസരങ്ങളുടെ വലിയലോകം കാണാതെയുംപോകും. പലപ്പോഴും ചില കോഴ്സുകളുടെ പേര് കേള്‍ക്കുമ്പോള്‍പോലും അപരിചിതത്വം തോന്നുന്നത് പതിവുവഴികളില്‍നിന്ന് മാറിനടക്കാനുള്ള ഭയംമൂലമാണ്. വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കാത്ത, സാധ്യതകള്‍ ഏറെയുള്ള രണ്ടു കോഴ്സുകള്‍ പരിചയപ്പെടാം.
പാദങ്ങളെ അഴകണിയിക്കാന്‍
ഓരോ സാഹചര്യങ്ങളിലും ഓരോതരത്തിലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഒൗദ്യോഗികയോഗങ്ങളിലും സ്വകാര്യചടങ്ങുകളിലും പ്രത്യേകം പാദരക്ഷകള്‍തന്നെ വേണം. ഓരോ മനുഷ്യരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പാദരക്ഷകളുടെ നിര്‍മാണം വെല്ലുവിളിതന്നെയാണ്. ഈ മേഖലയില്‍ ധാരാളം സാധ്യതകളുമുണ്ട്.
ഫുട്വെയര്‍ ഡിസൈനിങ് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം-ചെന്നൈയിലെ സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ളസ് ടുവാണ് യോഗ്യത. പ്രായം 25 കഴിയരുത്. അപേക്ഷാഫീസ് 500 രൂപ ഡയറക്ടര്‍ സി.എഫ്.ടി.ഐ, ചെന്നൈ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടക്കണം. www.cftichennai.in വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പ് ദ ഡയറക്ടര്‍, സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജി.എസ്.ടി റോഡ്, ചെന്നൈ-600032 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ 30.
പഠനം ചായ രുചിച്ചും
പഠനത്തിനിടെ ക്ഷീണം തീര്‍ക്കാന്‍ ചായ കുടിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. ഇത് ചായയുടെ രുചിയെ കുറിച്ചുള്ള പഠനംതന്നെയാണ്.
ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രോഗ്രാം.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ വിലയാണ് ടീ ടേസ്റ്റര്‍ക്ക്. ചായയെ അടിമുടി അറിയുന്നവരും പുതിയ ആശയങ്ങള്‍ പകരുന്നവരുമായിരിക്കണം ടീ ടേസ്റ്റര്‍മാര്‍. ബിരുദമുള്ള ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്-വാണിജ്യ-വ്യവസായമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് മാനേജ്മെന്‍റില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. 45 ദിവസം നീളുന്ന കോഴ്സ് ഫീസ് 70,000 രൂപയാണ്.
ബിരുദവും ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം, മാനസികശേഷി പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.iipmb.edu.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.
1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി, എസ്.ടി-500), എം.ഡി.പി ഓഫിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്, ജ്ഞാനഭാരതി കാമ്പസ്, ബംഗളൂരു-560056 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി മേയ് ആറ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
courtesy : madhyamam

കന്മദം - പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും
ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.
നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് കാരണം.
ചരകസംഹിതയില്‍
സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയാണ് കന്മദത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെന്നാണ് ചരകസംഹിതയില്‍ പറയുന്നത്. അതോടൊപ്പം ഏത് ഘടകമാണ് കൂടുതല്‍ അളവിലുള്ളത് എന്നതിനെ അടിസ്ഥാനമാക്കി സ്വര്‍ണജിത് (സ്വര്‍ണം കൂടിയ അളവില്‍),രജതശിലാജിത്(വെള്ളി കൂടുതല്‍ ഭാഗം), താമ്രശിലാജിത് (ചെമ്പിന്റെ അംശം കൂടതല്‍), ലോഹശിലാജിത്(ഇരുമ്പിന്റെ കൂടിയ അളവ്) എന്നിങ്ങനെ വിഭജിക്കുന്നുമുണ്ട്.
കന്മദം ഏതായാലും ഔഷധഗുണം എല്ല വിഭാഗത്തിനും ഉയര്‍ന്ന നില തന്നെയാണ്. സുശ്രുതാചാര്യന്‍ കന്മദത്തില്‍ രണ്ട് മൂലകങ്ങളുടെ സാന്നിദ്ധ്യം കൂടി പറയുന്നുണ്ട്. ഈയം, നാകം എന്നിവയാണവ. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കന്മദത്തില്‍ എണ്‍പത്തിയഞ്ചിലേറെ ധാതുക്കള്‍ ഉള്ളതായാണ് കാണുന്നത്. ഇതിനുപുറമെ ഫുള്‍വിക് ആസിഡ് എന്നൊരു അമ്ലവും ഇതിലടങ്ങിയിരിക്കുന്നു.
ലൈംഗിക ഉത്തേജനത്തിന്
ഭാരതത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി നൂറ്റാണ്ടുകളായി കന്മദം ഉപയോഗിച്ച് വരുന്നുണ്ട്.
വാജീകരണ ഔഷധങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് കന്മദത്തിനുള്ള സ്ഥാനം. കന്മദത്തെക്കുറിച്ച് കാമസൂത്രയില്‍ വിവരിച്ചിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികശേഷി വളരെ ഉയര്‍ന്ന നിലയിലാക്കാന്‍ കന്മദത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. പൗരുഷം നഷ്ടപ്പെട്ടവരില്‍ കരുത്ത് തിരികെ ലഭിക്കാനുള്ള ചികിത്സയില്‍ ആഗോളതലത്തില്‍ കന്മദം ഇന്നും സജീവമാണ്. ലൈംഗിക ഉത്തേജനം ഇല്ലാതിരിക്കുക, ബീജങ്ങളുടെ കുറവ്, ശീഘ്രസ്ഖലനം എന്നിവയ്ക്കും പരിഹാരമാണ് കന്മദം. നിരവധി ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കാന്‍ കന്മദത്തിന് കഴിവുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്
അലര്‍ജി,ശ്വാസകോശരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ, ന്യൂമോണിയ, എംഫീസീമ എന്നിവയിലും കന്മദം നല്ല ഫലം നല്‍കും.
പ്രമേഹത്തിന് ഒരു ഒറ്റമൂലിയായി ഇപ്പോള്‍ കന്മദം ഉപയോഗിച്ചുവരുന്നു. രക്തത്തില്‍ പഞ്ചസാര സാന്ദ്രീകരിക്കുന്ന പ്രക്രിയ തടയാന്‍ കന്മദം സഹായിക്കുന്നു. പ്രമേഹചികിത്സയില്‍ കന്മദം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുവാനുള്ള ആഗ്നേയഗ്രന്ഥിയുെട പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ശരീരത്തിലെ വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറത്തുകളയാന്‍ കന്മദത്തിന് കഴിവുണ്ട്. രക്തത്തിന്റെ ധാര്‍മിക ഗുണങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും.
നാഡീസംബന്ധമായ രോഗങ്ങളില്‍ വ്യക്തമായ പരിഹാരം കാണാന്‍ കന്മദത്തിന് കഴിയും. നാഡീവ്യൂഹത്തിലുണ്ടാകുന്ന പരിക്കുകളും പോരായ്മകളും പൂര്‍ണമായും പരിഹരിക്കുകയും അതിന്റെ ധര്‍മങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യും. മറ്റ് ഏത് ഔഷധവുമായും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നതോടൊപ്പം ശരീരത്തിന്റെ സ്വയം രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും.
കന്മദം ശരീരത്തിലടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിന്റെ ശേഖരം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ശരീരത്തിലെ ചയാപചയ പ്രക്രിയ മെച്ചപ്പെടുത്തുന്നു. അങ്ങനെ പൊണ്ണത്തടിക്കും അമിതശരീരഭാരത്തിനും വ്യക്തമായ പരിഹാരമാകും കന്മദം.

ഊര്‍ജസ്വലതയ്ക്കും ഓജസിനും
ഊര്‍ജസ്വലതയും ഓജസും വര്‍ധിപ്പിക്കുവാനുള്ള കന്മദത്തിന്റെ ശേഷി പ്രസിദ്ധാണ്. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനധര്‍മ്മങ്ങള്‍ മുതല്‍ ഉത്തേജിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ടുപോയ കരുത്ത്, മുഴുവന്‍ വീണ്ടെടുക്കുകയും ചെയ്യുന്നു. അങ്ങനെ സ്വസ്ഥത, ആരോഗ്യം, ഉന്മേഷം, കരുത്ത്, ദീര്‍ഘകാലയൗവനം എന്നിവ സ്വന്തമാക്കുകയും ചെയ്യാം.
courtesy: mangalam
നാടൻ പയറിന്റെ അറിയാത്ത ഗുണങ്ങൾ
പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയാറാക്കാമെന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. എന്നാൽ പയറിന്റെ ഈ ഗുണങ്ങൾ അറിയാവുന്നവർ ആരോക്കെയുണ്ട്?
അമിത വണ്ണം കുറയ്‌ക്കാന്‍
പച്ചപ്പയര്‍ ഒരോ ഇഞ്ച് നീളത്തില്‍ പൊട്ടിച്ചെടുത്ത് അല്‍പം വെളിച്ചെണ്ണയില്‍ പാകപ്പെടുത്തി എടുക്കുന്ന മെഴുക്കുപുരട്ടിയും ഉപ്പേരിയും വളരെ സ്വാദിഷ്‌ടവും ആരോഗ്യദായകങ്ങളുമാണ്. അമിതവണ്ണം കുറയ്‌ക്കുന്നതിനായി ഡയറ്റിംങ് ശീലമാക്കുന്നവര്‍ക്ക് ഊണിന് പകരം ഇത്തരം വിഭവങ്ങള്‍ ധാരാളമായി ഉപയോഗിക്കാവുന്നതാണ്. ശരീരവണ്ണം കൂടുകയില്ല. പോഷകാംശങ്ങള്‍ ശരീരത്തിന് ലഭിച്ച് വയറു നിറഞ്ഞ സംതൃപ്‌തിയോടെ ജീവിക്കാം. പയര്‍ പൊട്ടിച്ചെടുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, തുടങ്ങിയവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പാകം ചെയ്‌ത് പാകത്തിന് ഉപ്പും ചേര്‍ത്ത് തയാറാക്കുന്ന ഇന്‍സ്‌റ്റന്റ് പയറുപ്പേരി 'ബാച്ചിലേഴ്‌സ് സ്‌പെഷല്‍' വിഭവമാണ്.

സമ്പൂര്‍ണ ആരോഗ്യത്തിന്
പച്ചപ്പയര്‍ ചെറുകഷ്‌ണങ്ങളായി വെള്ളത്തില്‍ തിളപ്പിച്ച് തയ്യാറാക്കാവുന്ന സൂപ്പ് പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. പയര്‍മണിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിത്തിനെ സംരക്ഷിക്കുന്ന പച്ച ഉറയിലടങ്ങിയിരിക്കുന്ന ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും വളരെ പോഷസമ്പുഷ്‌ടമാണ്. ഇവയെ പൊതുവേ ഊര്‍ജ ഗണങ്ങളായ ആന്റി ഓക്‌സിഡന്‍സുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
പച്ചപയര്‍ ഒരോ ഇഞ്ച് നീളത്തില്‍ പൊട്ടിച്ചെടുത്ത് ചെറുതായി വേവിച്ച് ഉണക്കി സൂക്ഷിക്കുന്ന പയര്‍ കൊണ്ടാട്ടം കേട്‌കൂടാതെ മാസങ്ങളോളം സൂക്ഷിക്കുവാനും ഏതുസമയത്തും വറുത്തുപയോഗിക്കാവുന്നതുമായ ഇഷ്‌ടഭോജനമാണ്. സാധരണക്കാരന്റെ ആരോഗ്യ സംരക്ഷണത്തില്‍ പച്ചപ്പയര്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിനാലും ദുര്‍മേദസ് ഇല്ലാതാക്കുന്നതിനാലും പച്ചപയര്‍ ആര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

ലാഭകൃഷി
കുറഞ്ഞ സമയം കൊണ്ട് നല്ല വിളവെടുക്കുവാന്‍ കഴിയുന്നതിനാലും കൂടിയ പരിചരണം ആവശ്യമില്ലാത്തതിനാലും പയര്‍ കൃഷി ലാഭകരമാണ്. ഇത് നമ്മുടെ നാട്ടില്‍ ധാരാളമായി ചെയ്‌ത് വരുന്നുണ്ട്. കൃത്രിമ വളങ്ങളും കീടനാശിനികളുടെ അമിത ഉപയോഗം പയറിനേയും പിടികൂടിയിട്ടുണ്ട്. എല്ലാ പച്ചക്കറിയിലും എന്നപോലെ പയറിന്റെയും സുരക്ഷ നമ്മള്‍ ഉറപ്പ് വരുത്തണം. ജൈവകൃഷിരീതിയില്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

courtesy : Mangalam
തളരുന്നുവോ കിടപ്പറയിൽ??? എങ്കിൽ ഇത് നിങ്ങളെ സഹായിച്ചേക്കാം
ശരീരത്തിലുണ്ടാകുന്ന ചില ഘടകങ്ങളുടെ അപര്യാപ്തത ചില ആളുകളില്‍ ലൈംഗിക ശേഷിക്കുറവിന് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതിദത്തമായ പല വഴികളും പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ തന്നെ പ്രചാരത്തിലുണ്ട്. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ വീട്ടിലിരുന്നു തയ്യാറാക്കാവുന്ന ഒരു വയാഗ്ര കൂട്ടാണ് പറയാൻ പോകുന്നേ
ആവശ്യമായ സാധനങ്ങള്‍-
തണ്ണി മത്തന്‍, ചെറുനാരങ്ങ
ഉണ്ടാക്കുന്ന വിധം-
തണ്ണിമത്തന്‍ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ശേഷം ജ്യൂസറിലിട്ട് ഒരു ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസ് എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, തണ്ണിമത്തനകത്തുള്ള വെള്ള ഭാഗവും ചേര്‍ക്കണം എന്നതാണ്. കാരണം അതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് അല്‍പനേരം തിളപ്പിക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ടും ചേര്‍ത്ത് നന്നായി ഇളക്കുക.
ജ്യൂസില്‍ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം വറ്റുന്നതുവരെ തിളപ്പിക്കണം. അതിന് ശേഷം ഒരു ഗ്ലാസ് ജാറിലേക്ക് ജ്യൂസ് ഒഴിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
വെറും വയറിലാണ് ജ്യൂസ് കഴിക്കേണ്ടത്. പ്രഭാത ഭക്ഷണത്തിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വീതമാണ് ഇത് കഴിക്കേണ്ടത്. ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയതിനാല്‍ എല്ലാ പ്രായമുള്ളവര്‍ക്കും സുരക്ഷിതമായി ഇത് കഴിക്കാവുന്നതാണ്. ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍ അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ വയാഗ്ര മരുന്നുകളുടെ ഫലം ചെയ്യും.
Subscribe to:
Posts (Atom)